കാസര്‍കോഡ് ഇരട്ടക്കൊല: ഇന്ന് സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍

ഇന്നലെ രാത്രിയാണ് കാസര്‍കോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത്ത് ലാല്‍ (ജോഷി) എന്നിവര്‍ വെട്ടേറ്റ് മരിച്ചത്.

Update: 2019-02-18 01:05 GMT

തിരുവനന്തപുരം: കാസര്‍കോഡ് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനംചെയ്തു. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രിയാണ് കാസര്‍കോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത്ത് ലാല്‍ (ജോഷി) എന്നിവര്‍ വെട്ടേറ്റ് മരിച്ചത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആദ്യം യുഡിഎഫ് കാസര്‍കോഡ് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു. സിപിഎം കൊലപാതകത്തിനെതിരായ പ്രതിഷേധ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഒരിടത്തും അക്രമമുണ്ടാവാതെ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദും നടത്തുന്നുണ്ട്.

Tags:    

Similar News