കാസര്‍കോഡ് ഇരട്ടക്കൊലപാതകം: ആരോപണം നിഷേധിച്ച് സിപിഎം
കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. സിപിഎം അതിനെ ശക്തമായി അപലപിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം.
കാസര്‍കോഡ്: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിന് യാതൊരു പങ്കുമില്ലെന്ന് കാസര്‍കോഡ് ജില്ലാ സെക്രട്ടറി എന്‍ വി ബാലകൃഷ്ണന്‍. കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. സിപിഎം അതിനെ ശക്തമായി അപലപിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന കോണ്‍ഗ്രസിന്റെ ആരോപണം അവാസ്ഥവമാണ്. രാഷ്ട്രീയ പ്രതികരണമായിട്ടുമാത്രമേ ഇത് കാണാനാവൂ. കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.