വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് പോലിസുകാരൻ തൂങ്ങിമരിച്ചു

മരണത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പോലിസ് പുറത്തുവിട്ടിട്ടില്ല

Update: 2021-12-05 09:16 GMT

കാസർകോട്: പോലിസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് ജീവനൊടുക്കിയ നിലയിൽ വിനീഷിനെ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയാണ് വിനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്‌മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് വിനീഷ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. വിവാഹം നടക്കേണ്ട ദിവസം തന്നെ ജീവനൊടുക്കാൻ മാത്രമുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കളോ സുഹൃത്തുക്കളോ വ്യക്തമാക്കിയിട്ടില്ല. മരണത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പോലിസ് പുറത്തുവിട്ടിട്ടില്ല.