കെഎഎസ്: പ്രാഥമിക പരീക്ഷ ഫെബ്രുവരി 22ന് നടക്കും

ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴിയാണ് കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടത്.

Update: 2019-12-07 05:07 GMT

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുളള (കെഎഎസ്) പ്രാഥമിക പരീക്ഷ ഫെബ്രുവരി 22ന് നടക്കും. ഡിസംബര്‍ ആറ് മുതല്‍ 25 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിരീകരണം നല്‍കാനുള്ള അവസരമുണ്ടെന്ന് പിഎസ്‌സി അറിയിച്ചു.

ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴിയാണ് കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടത്. സ്ഥിരീകരണം നല്‍കുന്നവര്‍ക്ക് ഫെബ്രുവരി ഏഴ് മുതല്‍ പരീക്ഷയ്ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാകും. ഒബ്ജക്ടിവ് രീതിയിലുള്ള 100 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളാണ് പ്രിലിമിനറി പരീക്ഷയ്ക്കുള്ളത്. 90 മിനിട്ടാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുള്ള സമയം.

Tags:    

Similar News