ഐപിഎല്‍ മൽസരങ്ങള്‍ക്ക് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും വേദിയാവും

ഇപ്പോഴുള്ള വേദികള്‍ക്കു പുറമെ മറ്റ് മൂന്ന് വേദികള്‍ കൂടിയാണ് പരിഗണിക്കും. ഇതില്‍ തിരുവനന്തപുരവും ഉള്‍പ്പെട്ടിട്ടുണ്ട്.

Update: 2019-11-11 06:18 GMT

തിരുവനന്തപുരം: വരുന്ന ഐപിഎല്‍ സീസണിലെ മൽസരങ്ങള്‍ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും വേദിയായേക്കും. ഇപ്പോഴുള്ള വേദികള്‍ക്കു പുറമെ മറ്റ് മൂന്ന് വേദികള്‍ കൂടിയാണ് പരിഗണിക്കും. ഇതില്‍ തിരുവനന്തപുരവും ഉള്‍പ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തിനൊപ്പം ഗുവാഹട്ടി, ലക്‌നൗ എന്നീ നഗരങ്ങള്‍ കൂടിയാണ് ബിസിസിഐയുടെ പരിഗണനയിലുള്ളത്.

ഗുവാഹട്ടിയെ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ രണ്ടാം വേദി ആക്കിയേക്കും. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദായിരുന്നു രാജസ്ഥാന്റെ രണ്ടാം വേദി. ലഖ്‌നൗവില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബാണ് കളിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഇന്‍ഡോറായിരുന്നു പഞ്ചാബിന്റെ സെക്കന്‍ഡ് ഹോം. തിരുവനന്തപുരത്ത് ഏത് ടീമാണ് കളിക്കുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍, ക്രിക്കറ്റ് ആരാധകര്‍ ഏറെയുള്ള തിരുവനന്തപുരത്ത് കളി നടക്കുമെന്ന് തന്നെയാണ് ബിസിസിഐ സൂചന നല്‍കുന്നത്. സ്റ്റേഡിയത്തിലുള്ള മികച്ച സൗകര്യങ്ങളും ഈ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

Tags:    

Similar News