കരുനാഗപ്പള്ളിയില്‍ മുസ്ലിം വ്യാപാര സ്ഥാപനങ്ങള്‍ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
മൈനാഗപ്പള്ളി സ്വദേശികളായ അശ്വിന്‍, അനൂപ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
കരുനാഗപ്പള്ളി: ശബരിമല യുവതീ പ്രവേശനത്തിന്റെ പേരില്‍ അക്രമം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കരുനാഗപ്പള്ളിയില്‍ മുസ്ലിം വ്യാപാര സ്ഥാപനങ്ങള്‍ ആക്രമിച്ച രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. മൈനാഗപ്പള്ളി സ്വദേശികളായ അശ്വിന്‍, അനൂപ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാത്രി 8 മണിയോടെയാണ് സംഭവം. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.