കരിപ്പൂര്‍ വിമാനത്തവളത്തിലെ ഇന്ധന നികുതി ഒരു ശതമാനമാക്കി കുറയ്ക്കണമെന്ന്;ഹരജിയില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടി

കണ്ണൂര്‍വിമാനത്താവളത്തിനു ഇന്ധന നികുതി ഒരു ശതമാനമായി സര്‍ക്കാര്‍ കുറച്ചു കൊടുത്തിരുന്നു. ് കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹിം ആണ്് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്

Update: 2019-02-06 14:22 GMT

കൊച്ചി: കരിപ്പൂര്‍ വിമാനത്തവളത്തിലെ ഇന്ധന നികുതി ഒരു ശതമാനമാക്കി കുറയ്ക്കുന്നതിനു സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതയില്‍ ഹരജി. ഹരജിയില്‍ വിശദീകരണമാവശ്യപ്പെട്ട് കേന്ദ്ര,സംസ്ഥാനസര്‍ക്കരുകള്‍ക്ക് ഡിവിഷന്‍ ബെഞ്ച് നോട്ടിസ് പുറപ്പെടുവിച്ചു.കണ്ണൂര്‍ വിമാനത്താവളത്തിനു ഇന്ധന നികുതി ഒരു ശതമാനമായി സര്‍ക്കാര്‍ കുറച്ചു കൊടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് കൊണ്ടോട്ടി എംഎല്‍എയായ ടി വി ഇബ്രാഹിം ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിനു ഒരു ശതമാനം നികുതി നല്‍കുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേത് 29 ശതമാനമാണെന്നു കൊണ്ടോട്ടി ടി വി ഇബ്രാഹിം സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ജസ്റ്റിസ് സുരേന്ദ്രമോഹന്‍, ജസ്റ്റിസ് എന്‍ നാഗരേഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹരജി പരിഗണിച്ചത്. ഇതേ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കോടതി വിശദീകരണം ബോധിപ്പിക്കാന്‍ ഡിവിഷന്‍ ബഞ്ച് നോട്ടിസ് പുറപ്പെടുവിച്ചു.

Tags:    

Similar News