കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസലിന് തോല്‍വി
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്തതിനെത്തുടര്‍ന്ന് ഫൈസലിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിപ്പിക്കുന്നതിനെതിരേ ശക്തമായ വിമര്‍ശനമുയര്‍ന്നു.
കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച കാരാട്ട് ഫൈസല്‍ തോറ്റു. 15ാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ പരാജയപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കാരാട്ട് ഫൈസലിനെ കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വം പ്രഖ്യാപിച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്തതിനെത്തുടര്‍ന്ന് ഫൈസലിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിപ്പിക്കുന്നതിനെതിരേ ശക്തമായ വിമര്‍ശനമുയര്‍ന്നു. ഇതോടെ സംസ്ഥാന നേതൃത്വം ഇടപെട്ട് കാരാട്ട് ഫൈസലിന് സ്ഥാനാര്‍ഥിത്വം നിഷേധിക്കുകയും ഐഎന്‍എല്‍ നേതാവ് ഒ പി റഷീദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. മല്‍സരത്തില്‍നിന്ന് മാറിനില്‍ക്കാന്‍ എല്‍ഡിഎഫ് ആവശ്യപ്പെട്ടെങ്കിലും ഫൈസല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കുകയായിരുന്നു.