കരമന ഭൂമി തട്ടിപ്പ് കേസ്: കാര്യസ്ഥന്റെയും ഭാര്യയുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു

പോലിസ് നിര്‍ദേശത്തെ തുടര്‍ന്നാണ് ബാങ്ക് നടപടി സ്വീകരിച്ചത്. കാര്യസ്ഥൻ ഇടനിലക്കാർ വഴി ഭൂമി വിറ്റ് പണം അക്കൗണ്ടിലേക്ക് മാറ്റുന്നുവെന്ന പരാതിയെ തുടർന്നാണ് പോലിസ് നടപടി.

Update: 2019-10-29 07:09 GMT

തിരുവനന്തപുരം: കരമനയിലെ ഭൂമി തട്ടിപ്പ് കേസിലും ദുരൂഹ മരണങ്ങളിലും അന്വേഷണസംഘം കൂടുതൽ നടപടികളിലേക്ക്. ഭൂമി തട്ടിപ്പ് കേസില്‍ കാര്യസ്ഥന്റെയും ഭാര്യയുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കേസിലെ ഒന്നാം പ്രതിയായ രവീന്ദ്രൻ നായരുടെയും ഭാര്യയുടേയും അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 

പോലിസ് നിര്‍ദേശത്തെ തുടര്‍ന്നാണ് ബാങ്ക് നടപടി സ്വീകരിച്ചത്. കാര്യസ്ഥൻ ഇടനിലക്കാർ വഴി ഭൂമി വിറ്റ് പണം അക്കൗണ്ടിലേക്ക് മാറ്റുന്നുവെന്ന പരാതിയെ തുടർന്നാണ് പോലിസ് നടപടി. അക്കൗണ്ട് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘം ബാങ്കുകൾക്ക് നോട്ടീസ് നൽകിയത്. ഏതൊക്കെ ബാങ്കുകളിൽ എത്രയോളം രൂപയുണ്ടെന്ന വിവരം പുറത്തുവിട്ടിട്ടില്ല. 50 ലക്ഷത്തിന് മുകളിൽ പണമുണ്ടെന്നാണ് സൂചന.

അതേസമയം, അവസാനമായി മരിച്ച ജയമാധവൻ നായരുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലവും ഇന്നു ലഭിച്ചേക്കും. ഇതിനു ശേഷമാവും തറവാട്ടിലെ ഏഴ് പേരുടെ മരണത്തിലെ ദുരൂഹതകളിലേക്ക് അന്വേഷണ സംഘം കടക്കുക.

Tags:    

Similar News