കണ്ണൂരില്‍ വന്‍ എംഡിഎംഎ വേട്ട; മൂന്നുപേരെ കണ്ണൂര്‍ ടൗണ്‍ പോലിസ് പിടികൂടി
കണ്ണൂര്‍: കാള്‍ടെക്‌സ് ഭാഗത്ത് നിന്നും മൂന്നു പേരെ ലഹരിവസ്തുക്കള്‍ സഹിതം കണ്ണൂര്‍ ടൗണ്‍ പോലിസ് പിടികൂടി. കണ്ണൂര്‍ സിറ്റി സ്വദേശി റംഷീദ് കെ വി (26), ചെമ്പിലോട് കോയോട് സ്വദേശി ഇര്‍ഫാന്‍ കെ (23), കണ്ണൂര്‍ സിറ്റി സ്വദേശി റിഷാദ് കെ വി (28) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ 765 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
കാല്‍ടെക്‌സ് ഭാഗത്ത് കാറില്‍ ലഹരിവസ്തു ഉണ്ടെന്നുള്ള രഹസ്യവിരുദ്ധത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ നിധിന്‍രാജ് പി ഐപിഎസ്, കണ്ണൂര്‍ എസിപി പ്രദീപന്‍ കണ്ണിപ്പൊയില്‍, കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിനു മോഹന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അനുരൂപ് കെ യുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രമോദ്, സിവില്‍ പോലിസ് ഓഫീസര്‍മാരായ നിധീഷ്, സനൂപ്, കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.