കൊവിഡ് 19: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ എട്ട് റിമാന്‍ഡ് തടവുകാര്‍ക്ക് ജാമ്യം

ജീവപര്യന്തം തടവുകാരടക്കം 78 ശിക്ഷാ തടവുകാര്‍ക്ക് നേരത്തെ പരോള്‍ അനുവദിച്ചിരുന്നു.

Update: 2020-04-01 08:40 GMT

കണ്ണൂര്‍: കൊവിഡ് 19 പശ്ചാത്തലത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും എട്ട് റിമാന്‍ഡ് തടവുകാരെ ജാമ്യത്തില്‍ വിട്ടു. ജയിലുകളിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിവിധ കേസുകളില്‍ റിമാന്‍ഡിലായ എട്ടു പേരെയാണ് ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചത്.

ജീവപര്യന്തം തടവുകാരടക്കം 78 ശിക്ഷാ തടവുകാര്‍ക്ക് നേരത്തെ പരോള്‍ അനുവദിച്ചിരുന്നു. 60 ദിവസത്തെ പരോളാണ് അവര്‍ക്ക് അനുവദിച്ചത്. തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 300 തടവുകാര്‍ക്ക് പരോളോ, ഇടക്കാല ജാമ്യമോ അനുവദിക്കുന്നതിന് പരിഗണിക്കാമെന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബാബുരാജ് സംസ്ഥാന സര്‍ക്കാരിന് നേരത്തെ റിപോര്‍ട്ട് നല്‍കിയിരുന്നു.