കണ്ണൂര്‍ വിമാനത്താവളം: ഹാന്‍ഡ് ബാഗുകള്‍ക്കു ടാഗിങ് ഒഴിവാക്കി

ആഭ്യന്തര, അന്താരാഷ്ട്ര ഭേദമന്യേ എല്ലാ യാത്രക്കാര്‍ക്കും ഇളവ് അനുവദിച്ചുള്ള ഉത്തരവ് 2019 ഫെബ്രുവരി 26 മുതല്‍ പ്രാബല്യത്തില്‍വന്നു

Update: 2019-03-01 04:58 GMT

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍ക്കുള്ള ടാഗിങ് ഒഴിവാക്കി. ആഭ്യന്തര, അന്താരാഷ്ട്ര ഭേദമന്യേ എല്ലാ യാത്രക്കാര്‍ക്കും ഇളവ് അനുവദിച്ചുള്ള ഉത്തരവ് 2019 ഫെബ്രുവരി 26 മുതല്‍ പ്രാബല്യത്തില്‍വന്നു. പ്രവര്‍ത്തനം തുടങ്ങി മൂന്ന് മാസം പൂര്‍ത്തിയാവും മുമ്പ് തന്നെ ഇത്തരത്തിലൊരു സംവിധാനം നടപ്പാക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്നു കിയാല്‍ അധികൃതര്‍ അറിയിച്ചു.സെക്യുരിറ്റി ചെക്കിന്റെ സമയത്ത് ഹാന്‍ഡ് ബാഗുകളില്‍ ടാഗ് ചെയ്യുന്ന സംവിധാനം ഒഴിവാക്കുന്നത് യാത്രക്കാര്‍ക്കു ഏറെ സൗകര്യപ്രദമാവുമെന്നാണു വിലയിരുത്തല്‍. ഒപ്പം സ്‌റ്റേഷനറി ചെലവും ഗണ്യമായി കുറയ്ക്കാന്‍ ഇതുവഴി കഴിയും. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഫെബ്രുവരി 22നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിമാനത്താവളത്തിലെയും സെക്യൂരിറ്റി വിഭാഗത്തിലെയും ബന്ധപ്പെട്ട ജീവനക്കാരെ കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(കിയാല്‍) മാനേജിങ് ഡയറക്ടര്‍ വി തുളസീദാസ് അനുമോദിച്ചു.


Tags:    

Similar News