കഞ്ചാവുമായി ഒഡീഷ സ്വദേശി എക്സൈസിന്റെ പിടിയില്‍

കഴിഞ്ഞ ദിവസം നാലു കിലോ കഞ്ചാവുമായി പിടിയിലായ പ്രതിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.കിലോഗ്രാമന് 1500 രൂപ നിരക്കില്‍ ഒഡീഷയില്‍ നിന്നും വാങ്ങിയ കഞ്ചാവ് തീവണ്ടിമാര്‍ഗം എറണാകുളത്ത് എത്തിച്ച് കിലോക്ക് 10,000 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. പ്രതി പലതവണ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

Update: 2019-10-02 03:40 GMT

കൊച്ചി:രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി എക്സൈസിന്റെ പിടിയിലായി. ഗഞ്ചാം ജില്ലയിലെ സിങ്കിപ്പൂര്‍ സ്വദേശി ജോഗി നായിക്ക് (32)ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം നാലു കിലോ കഞ്ചാവുമായി പിടിയിലായ പ്രതിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.കിലോഗ്രാമന് 1500 രൂപ നിരക്കില്‍ ഒഡീഷയില്‍ നിന്നും വാങ്ങിയ കഞ്ചാവ് തീവണ്ടിമാര്‍ഗം എറണാകുളത്ത് എത്തിച്ച് കിലോക്ക് 10,000 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. പ്രതി പലതവണ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആദ്യമായാണ് പിടിക്കപ്പെടുന്നതെന്നും ഇയാള്‍ പറഞ്ഞു. കഞ്ചാവ് കൊണ്ടുവന്ന് വില്‍പ്പന നടത്തിയ ശേഷം അന്നു തന്നെ ഒഡീഷക്ക് തിരിച്ചു പോകുകയാണ് പതിവ്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് എറണാകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.  

Tags:    

Similar News