കോടിയേരി ബാലകൃഷ്ണനെ തിരുത്തി കാനം രാജേന്ദ്രൻ

1965ലെ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചുവെന്ന് കോടിയേരി പറയുന്നതിൽ അർഥമില്ല.

Update: 2020-07-05 13:00 GMT

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തിരുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 1965ലെ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചുവെന്ന് കോടിയേരി പറയുന്നതിൽ അർഥമില്ല. അന്ന് ലീഗുമായി ചേർന്നാണ് സിപിഎം മത്സരിച്ചത്. കോടിയേരി ചരിത്രം ഒന്നുകൂടി വായിക്കുന്നത് നല്ലതാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

1965 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാമെന്ന കോടിയേരിയുടെ ചരിത്രം ഓർമ്മിപ്പിച്ചുള്ള പ്രസ്താവനയ്ക്കാണ് കാനത്തിന്‍റെ മറുപടി.

Tags:    

Similar News