കനകമല കേസിലെ പ്രതി മുഹമ്മദ് പോളക്കാനിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Update: 2020-09-19 17:17 GMT

കൊച്ചി: കനകമല കേസിലെ പ്രതി മുഹമ്മദ് പോളക്കാനിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ജോര്‍ജിയയില്‍ ആയിരുന്ന ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെ കൊച്ചിയിലെത്തിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണങ്ങള്‍ക്കു പദ്ധതിയിടാന്‍ 2016 ഒക്ടോബര്‍ രണ്ടിനു ഗാന്ധിജയന്തി ദിനത്തില്‍ കണ്ണൂര്‍ കനകമലയില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. 2017ലാണ് എന്‍ഐഎ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

Tags: