കടയ്ക്കല്‍ അപകടം: പോലിസുകാരന്‍ ലാത്തി കൊണ്ട് എറിഞ്ഞിട്ടില്ലെന്ന് അന്വേഷണ റിപോര്‍ട്ട്

Update: 2019-11-29 15:21 GMT

കൊല്ലം: കൊല്ലം കടയ് ക്കലില്‍ ബൈക്ക് യാത്രികനു ലാത്തികൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റ സംഭവത്തില്‍ പോലിസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടായതായി അന്വേഷണ റിപോര്‍ട്ട്. റോഡില്‍ കയറിനിന്ന് ഉദ്യോഗസ്ഥന്‍ ലാത്തിവീശിയെന്നും എന്നാല്‍ ലാത്തികൊണ്ട് എറിഞ്ഞെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ച പുനലൂര്‍ ഡിവൈഎസ് പിയുടെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രാഥമിക റിപോര്‍ട്ട് റൂറല്‍ എസ്പിക്ക് കൈമാറി.

    സിവില്‍ പോലിസ് ഓഫിസര്‍ ചന്ദ്രമോഹന്‍ ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ട് റോഡില്‍ കയറിനിന്ന് ചൂരല്‍ വീശിയെന്നു റിപോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധനയ്ത്തു ചൂരല്‍ ഉപയോഗിച്ചത് തെറ്റാണ്. ചൂരല്‍ ഉപയോഗിക്കുന്നത് തെറ്റാണന്ന് അറിയാമായിരിന്നിട്ടും തടയാതിരുന്ന എസ് ഐയ്‌ക്കെതിരേ വകുപ്പുതല അന്വേഷണത്തിനും നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ, സിപിഒ ചന്ദ്രമോഹനനെ സര്‍വീസില്‍ നിന്നു പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടയ്ക്കല്‍ പോലിസ് സ്‌റ്റേഷനിലേക്കു നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് സിപിഒ ചന്ദ്രമോഹനനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



Tags:    

Similar News