എം എം മണിക്കെതിരായ കെ സുധാകരന്റെ പരാമര്‍ശം പ്രതിഷേധാര്‍ഹം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മഹിളാ കോണ്‍ഗ്രസ് സമരത്തിനിടെ വളരെ നികൃഷ്ടമായ തരത്തില്‍ എം എം മണിയെ ചിത്രീകരിച്ച് കെ സുധാകരന്‍ നടത്തിയ പ്രസ്താവന കേരള സംസ്‌കാരത്തിന് തന്നെ അപമാനമാണ്. മനുഷ്യനെ തൊലിയുടെ നിറത്തിന്റെയും ജാതിയുടെയും പേരില്‍ ആക്ഷേപിക്കുന്ന രാഷ്ട്രീയത്തിന്റെ വക്താവാണ് കെ സുധാകരന്‍.

Update: 2022-07-18 13:07 GMT

കോഴിക്കോട്: എംഎല്‍എയും മുന്‍ മന്ത്രിയുമായ എം എം മണിക്കെതിരേ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പരാമര്‍ശം വംശീയവും മനുഷ്യത്വ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍. മഹിളാ കോണ്‍ഗ്രസ് സമരത്തിനിടെ വളരെ നികൃഷ്ടമായ തരത്തില്‍ എം എം മണിയെ ചിത്രീകരിച്ച് കെ സുധാകരന്‍ നടത്തിയ പ്രസ്താവന കേരള സംസ്‌കാരത്തിന് തന്നെ അപമാനമാണ്. മനുഷ്യനെ തൊലിയുടെ നിറത്തിന്റെയും ജാതിയുടെയും പേരില്‍ ആക്ഷേപിക്കുന്ന രാഷ്ട്രീയത്തിന്റെ വക്താവാണ് കെ സുധാകരന്‍.

മുമ്പ് മുഖ്യമന്ത്രിക്ക് നേരെയും കെ സുധാകരന്‍ ജാതിയധിക്ഷേപം നടത്തിയിട്ടുണ്ട്. അടുത്ത കാലത്തായി കൊലപാതകികളെ പോലും ന്യായീകരിക്കുന്ന തരത്തിലുള്ള മനുഷ്യത്വവിരുദ്ധ നിലപാടുകള്‍ ആണ് സുധാകരന്‍ സ്വീകരിച്ചു പോരുന്നത്. ഇത്തരം സംസ്‌കാരശൂന്യരായ ആളുകളെ താങ്ങേണ്ടി വരുന്ന ഗതികേടിലാണ് കോണ്‍ഗ്രസ്. എം എം മണിക്കെതിരായ പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയാന്‍ കെ സുധാകരന്‍ തയ്യാറാകണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു.

Tags:    

Similar News