കെ ആര്‍ ഗൗരിയമ്മയെ ഒഴിവാക്കി; എ എന്‍ രാജന്‍ ബാബു ജെഎസ്എസ് ജനറല്‍ സെക്രട്ടറി
ഗൗരിയമ്മയ്ക്കു സംസ്ഥാന പ്രസിഡന്റ് സ്ഥാനം നല്‍കി. സഞ്ജീവ് സോമരാജനാണ് ആക്ടിങ് പ്രസിഡന്റ്.
ആലപ്പുഴ: ജെഎസ്എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ ആര്‍ ഗൗരിയമ്മയെ ഒഴിവാക്കി. എ എന്‍ രാജന്‍ ബാബുവിനെ പുതിയ ജനറല്‍ സെക്രട്ടറിയായി ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. നിലവില്‍ ജെഎസ്എസ് പ്രസിഡന്റാണ് രാജന്‍ ബാബു. ഗൗരിയമ്മയ്ക്കു സംസ്ഥാന പ്രസിഡന്റ് സ്ഥാനം നല്‍കി. സഞ്ജീവ് സോമരാജനാണ് ആക്ടിങ് പ്രസിഡന്റ്.
അനാരോഗ്യം മൂലം ഗൗരിയമ്മയുടെ താല്‍പര്യപ്രകാരമാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി പ്രസിഡന്റ് സ്ഥാനം നല്‍കിയതെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. 1994ല്‍ ജെഎസ്എസ് രൂപീകരിച്ച ശേഷം ആദ്യമായാണു ഗൗരിയമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുന്നത്. അനാരോഗ്യത്തെത്തുടര്‍ന്ന് വിശ്രമത്തിലുള്ള ഗൗരിയമ്മ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല.