രണ്ടാഴ്ചയ്ക്കകം എംഎല്‍എ സ്ഥാനം രാജിവെയ്ക്കുമെന്ന് കെ മുരളീധരന്‍

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് തന്നെ ഇനിയും ജയിക്കുമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Update: 2019-05-23 08:54 GMT

തിരുവനന്തപുരം: രണ്ടാഴ്ചക്കകം എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാണ് ചട്ടമെന്നും അതു പ്രകാരം ചെയ്യുമെന്നും കെ മുരളീധരന്‍. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് തന്നെ ഇനിയും ജയിക്കുമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

പ്രതീക്ഷിച്ച രീതിയില്‍ ഭൂരിപക്ഷം നേടി. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായി. ഇത് യുഡിഎഫിന് നേട്ടമായി. ശബരിമല വിഷയം ബിജെപി മുതലെടുത്തത് ഭൂരിപക്ഷം തിരിച്ചറിഞ്ഞ് യുഡിഎഫിന് ഒപ്പം നിന്നു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Tags: