ആലപ്പാട് കരിമണല്‍ ഖനനം: സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കെ സി വേണുഗോപാല്‍ എംപി

അനധികൃത ഖനനങ്ങള്‍ അടിയന്തിരമായി നിര്‍ത്തി വയ്ക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കണം. ആലപ്പാട്ടെ കരിമണല്‍ ഖനനം സംബന്ധിച്ചുള്ള ഗുരുതരമായ സാമൂഹിക പാരിസ്ഥിതിക പ്രശനങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും എംപി അറിയിച്ചു.

Update: 2019-01-23 03:37 GMT

കായംകുളം: 'സേവ് ആലപ്പാട് ' കരിമണല്‍ ഖനന സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കെ സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. സമരക്കാരുടെയും പൊതുജനത്തിന്റെയും കണ്ണില്‍ പൊടിയിടുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇയുമായി ബന്ധപ്പെട്ട പ്രശ്‌നമായിട്ട്‌പോലും പ്രദേശത്തെ ജനപ്രതിനിധി കൂടിയായ തന്നെ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. യുഡിഎഫിന്റെ ജനപ്രതിനിധികളെ ആരേയും ചര്‍ച്ചയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. ഐആര്‍ഇയുടെ ഖനന അനുമതിയുടെ മറവില്‍ അനധികൃതവും നിയമ വിരുദ്ധവുമായ ഒട്ടേറെ ഖനന പ്രവര്‍ത്തനങ്ങള്‍ ആലപ്പാട് നടന്നു വരുന്നുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ഇത്തരം അനധികൃത ഖനനങ്ങള്‍ നിയമ വിധേയമായി നടത്തുന്നതിന് പരോക്ഷമായ സഹായം ചെയ്യുന്ന തരത്തിലാണ്. ഇത് അനുവദിക്കാന്‍ കഴിയില്ല . ഖനനത്തെ തുടര്‍ന്നുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ വിദഗ്ധ പഠനം വേണമെന്നും അതിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും എംപി ആവശ്യപ്പെട്ടു. അനധികൃത ഖനനങ്ങള്‍ അടിയന്തിരമായി നിര്‍ത്തി വയ്ക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കണം. ആലപ്പാട്ടെ കരിമണല്‍ ഖനനം സംബന്ധിച്ചുള്ള ഗുരുതരമായ സാമൂഹിക പാരിസ്ഥിതിക പ്രശനങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും എംപി അറിയിച്ചു.

Tags:    

Similar News