വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസ്: കെ ബാബുവിന്റെ വിടുതല്‍ ഹരജി കോടതി തള്ളി

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ബാബുവിന്റെ ആവശ്യം നിരസിച്ചത്.കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ക്ക് തെളിവില്ലെന്നും സ്വത്തുകണക്കാക്കിയ കാലയളവിലെ യാത്രാ ബത്ത വരുമാനമായി ഉള്‍പ്പെടുത്തിയില്ലെന്നുമായിരുന്നു ബാബു ഉയര്‍ത്തിയത്.ടി എ,ഡി എ എന്നിവ വരുമാനമായി കണക്കാക്കണമെന്ന ആവശ്യം ഈ ഘട്ടത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നു കോടതി വ്യക്തമാക്കി കണക്കാക്കണമെന്ന ആവശ്യം ഈ ഘട്ടത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നു കോടതി വ്യക്തമാക്കി

Update: 2019-03-13 11:12 GMT

കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ ബാബു സമര്‍പ്പിച്ച വിടുതല്‍ ഹരജി കോടതി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ബാബുവിന്റെ ആവശ്യം നിരസിച്ചത്.കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ക്ക് തെളിവില്ലെന്നും സ്വത്തുകണക്കാക്കിയ കാലയളവിലെ യാത്രാ ബത്ത വരുമാനമായി ഉള്‍പ്പെടുത്തിയില്ലെന്നുമായിരുന്നു ബാബു ഉയര്‍ത്തിയത്.ടി എ,ഡി എ എന്നിവ വരുമാനമായി കണക്കാക്കണമെന്ന ആവശ്യം ഈ ഘട്ടത്തില്‍ പരിഗണിക്കാന്‍ കഴിയില്ല.വിചാരണ വേളയില്‍ കോടതിക്കു ഇത് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.കെ ബാബു വരുമാനത്തേക്കാള്‍ അധികം സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. 2006 മുതല്‍ 2016 വരെയുള്ള ബാബുവിന്റെ സ്വത്തുവിവരങ്ങളാണ് വിജിലന്‍സ് പരിശോധിച്ചത്.




Tags: