ആർഎസ്എസ്- ബിജെപി ഭരണകൂടത്തിൻ്റെ ദലിത് വേട്ട: ഏജീസ് ഓഫീസിലേക്ക് എസ്ഡിപിഐ മാർച്ചും ധർണയും

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതു മുതല്‍ സ്ത്രീ പീഢനത്തിന്റെ തലസ്ഥാനമായി യു.പി മാറിയിരിക്കുന്നു.

Update: 2020-10-02 10:15 GMT

തിരുവനന്തപുരം: യുപിയില്‍ ദലിത് പെണ്‍കുട്ടികള്‍ക്കെതിരേ നടക്കുന്ന ക്രൂരതകളില്‍ പ്രതിഷേധിച്ച് എസ്ഡിഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ആർഎസ്എസ്- ബിജെപി ഭരണകൂടത്തിൻ്റെ ദലിത് വേട്ടയ്ക്കെതിരേയും ഹഥ്‌റാസിലെ ദലിത് പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ടുമാ ണ് പ്രതിഷേധം സംഘടിപ്പിച്ചത്.


തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റ് കാട്ടുപുതുശേരി ഷിഹാബുദ്ധീൻ മന്നാനി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതു മുതല്‍ സ്ത്രീ പീഢനത്തിന്റെ തലസ്ഥാനമായി യു.പി മാറിയിരിക്കുന്നു. സംഘപരിവാര അക്രമിക്കൂട്ടങ്ങളെ കയറൂരി വിട്ട് അതിക്രമങ്ങളും ബലാല്‍സംഗങ്ങളും പ്രോല്‍സാഹിപ്പിക്കുകയാണ് യോഗി ആദിത്യനാഥ്. സംഘപരിവാര ഭരണത്തില്‍ ദലിതുകള്‍ക്കും സ്ത്രീകള്‍ക്കും എതിരേ നടക്കുന്ന ക്രൂരതകള്‍ക്കെതിരേ ശക്തമായ പ്രതിരോധനിര സൃഷ്ടിക്കാന്‍ സമൂഹം ഒന്നടങ്കം മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് വേലുശേരി അബ്ദുൽ സലാം, ജില്ലാ സെക്രട്ടറി ഷബീർ ആസാദ്, ജില്ലാ ട്രഷറർ ജലീൽ കരമന, നിസാർ സലീം പൂന്തുറ സജീവ്, മീരാൻസാഹിബ് തമ്പാനൂർ എന്നിവർ പങ്കെടുത്തു.

Tags:    

Similar News