പൗരത്വനിഷേധത്തിനെതിരേ വടകരയില്‍ ജൂനിയര്‍ ഫ്രന്റ്‌സിന്റെ പ്രതിഷേധത്തെരുവ്

Update: 2019-12-28 13:03 GMT

വടകര: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രേഖ ചോദിക്കാന്‍ നിങ്ങളാര് എന്ന മുദ്രാവാക്യവുമായി ജൂനിയര്‍ ഫ്രന്റ്‌സ് കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി വടകരയില്‍ പ്രതിഷേധത്തെരുവും റാലിയും സംഘടിപ്പിച്ചു. പൗരത്വ നിഷേധത്തിനെതിരേ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തി വടകര താഴെ അങ്ങാടി ഓവര്‍ ബ്രിഡ്ജില്‍നിന്ന് ആരംഭിച്ച റാലി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. 

Tags: