ജുനൈദ് കൈപ്പാണി യുവജനതാദള്‍ എസ് സംസ്ഥാന സെക്രട്ടറി

Update: 2019-07-06 10:57 GMT

തിരുവനന്തപുരം:യുവജനതാദള്‍ സെക്കുലര്‍ സംസ്ഥാന സെക്രട്ടറിയായി ജുനൈദ് കൈപ്പാണിയെ തിരുവനന്തപുരത്തു. വയനാട് വെള്ളമുണ്ട സ്വദേശിയായ ജുനൈദ് വിദ്യാര്‍ഥി ജനതാദള്‍ മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ്, വയനാട് ജില്ലാ സെക്രട്ടറി, ആറു വര്‍ഷത്തോളം വിദ്യാര്‍ത്ഥി ജനതാദള്‍ സംസ്ഥന പ്രസിഡന്റ്, ദേശീയ സെക്രട്ടറി, യുവജനതാദള്‍ വയനാട് ജില്ലാ വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.നിലവില്‍ യുവജനതാദളിന്റെ സംസ്ഥാന കമ്മിറ്റിയംഗമാണ്.

വിദ്യാര്‍ഥിയായിരിക്കെ വിദ്യാര്‍ഥി ജനതാദളിന്റെ കേരളാ യൂനിവേഴ്‌സിറ്റി യൂണിയന്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായും തുടര്‍ന്ന് യൂനിവേഴ്‌സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോമേഴ്‌സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡും ഉള്ള ജുനൈദ് മനഃശാസ്ത്രത്തില്‍ പിജിയും കരസ്ഥമാക്കിയിട്ടുണ്ട്.