യുഎപിഎ കേസ് വാളയാര്‍ സംഭവത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍: നടന്‍ ജോയ് മാത്യു

വാളയാര്‍ കേസില്‍ പോലിസിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആഭ്യന്തരവകുപ്പ് ഇടപെട്ടാണ് കേസ് ഒതുക്കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Update: 2019-11-03 16:44 GMT

കോഴിക്കോട്: പന്തീരാങ്കാവിലെ യുഎപിഎ കേസ് വാളയാര്‍ സംഭവത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് നടന്‍ ജോയ് മാത്യൂ. ഇപ്പോള്‍ എല്ലാവരും യുഎപിഎ കേസിന്റെ പിറകെയായി. ഇതോടെ വാളയാര്‍ കേസില്‍ പെണ്‍കുട്ടികള്‍ക്ക് ലഭിക്കേണ്ട നീതി നിഷേധിക്കപ്പെട്ടുവെന്നും ജോയ് മാത്യു പറഞ്ഞു.

വാളയാര്‍ കേസില്‍ പോലിസിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആഭ്യന്തരവകുപ്പ് ഇടപെട്ടാണ് കേസ് ഒതുക്കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Tags: