എം ശിവശങ്കറിനെ ആശുപത്രിയിൽ നിന്നും മാറ്റുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

ആംബുലന്‍സ് ഡ്രൈവര്‍മാരാണ് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. അമൃത ടിവിയുടെ ക്യാമറമാന് ആക്രമണത്തില്‍ മര്‍ദ്ദനമേറ്റു.

Update: 2020-10-17 10:15 GMT

തിരുവനന്തപുരം: എം ശിവശങ്കറിനെ ആശുപത്രിയിൽ നിന്നും മാറ്റുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ പിആര്‍എസ് ആശുപത്രിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. ആംബുലന്‍സ് ഡ്രൈവര്‍മാരാണ് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. അമൃത ടിവിയുടെ ക്യാമറമാന് ആക്രമണത്തില്‍ മര്‍ദ്ദനമേറ്റു. മാധ്യമപ്രവർത്തകരുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധത്തെ തുടർന്ന് കൈയ്യേറ്റം നടത്തിയ ജീവനക്കാരൻ സ്ഥലത്ത് നിന്ന് പിന്നീട് ഓടിമാറി. അക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടത്തുകയാണ്.

എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ പിരിഞ്ഞുപോകണമെന്നും മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചയാള്‍ക്ക് എതിരെ നടപടിയെടുക്കാമെന്നുമാണ് പോലിസ് പറയുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഇത് അംഗീകരിച്ചില്ല. പ്രതിഷേധം തുടരുകയാണ്. അതിനിടെ എം ശിവശങ്കറിനെ പിആര്‍എസ് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Tags:    

Similar News