മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ അനുസ്മരിച്ചു

ബഷീറിന് അക്ഷരങ്ങള്‍കൊണ്ട് ആത്മസുഹൃത്തുക്കള്‍ സമര്‍പ്പിച്ച 'ആ ചെറുചിരിയില്‍' സ്മരണിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിറാജ് എഡിറ്റര്‍ ഇന്‍ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂറിന് നല്‍കി പ്രകാശനം ചെയ്തു.

Update: 2019-11-30 16:42 GMT

മേപ്പയ്യൂര്‍: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീറിനെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പിതാവ് വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി തങ്ങളുടെ ആണ്ടുനേര്‍ച്ചയോടനുബന്ധിച്ചാണ് കെ എം ബഷീറിനെ അനുസ്മരിച്ചത്. ബഷീറിന് അക്ഷരങ്ങള്‍കൊണ്ട് ആത്മസുഹൃത്തുക്കള്‍ സമര്‍പ്പിച്ച 'ആ ചെറുചിരിയില്‍' സ്മരണിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിറാജ് എഡിറ്റര്‍ ഇന്‍ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂറിന് നല്‍കി പ്രകാശനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി ബഷീര്‍ അനുസ്മരണപ്രഭാഷണം നടത്തി. ഷാനവാസ് പോങ്ങാട് പുസ്തകം പരിചയപ്പെടുത്തി.


 പുതിയ തലമുറയിലെ വാഗ്ദാനമായിരുന്നു കെ എം ബഷീറെന്നും അദ്ദേഹത്തിന്റെ ദുരൂഹമരണത്തില്‍ കുറ്റക്കാരായവരെയും അന്വേഷണത്തില്‍ വീഴ്ചവരുത്തിയവരെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബഷീറിന്റെ ആകസ്മിക വേര്‍പാട് പത്രമേഖലയിലെന്നല്ല കേരളത്തിനുതന്നെ തീരാനഷ്ടമാണെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. കെ എം ബഷീറിന്റെ അനുസ്മരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ കാലയളവില്‍ വിപുലമായ സൗഹൃദ വലയം കെട്ടിപ്പടുക്കാന്‍ സാധിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുകയും കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു.

അബ്ദുറഷീദ് മുസ്‌ല്യാര്‍ ആയഞ്ചേരി അധ്യക്ഷത വഹിച്ചു. ആശംസകളര്‍പ്പിച്ചുകൊണ്ട് പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുരേഷ് വെള്ളിമംഗലം, ആര്‍ പ്രദീപ് (ജന്‍മഭൂമി), പി എസ് റംഷാദ് (മലയാളം വാരിക), സൂര്യ അബ്ദുല്‍ ഗഫൂര്‍ ഹാജി, എല്‍വൈജെഡി ദേശീയ പ്രസിഡന്റ് സലിം മടവൂര്‍, ആര്‍ ശശി (സിപിഐ), മുഹമ്മദ് ഇഖ്ബാല്‍ (കേരള കോണ്‍ഗ്രസ്- എം), എന്‍ കെ വല്‍സന്‍, സുരേന്ദ്രന്‍ മാസ്റ്റര്‍, നിസാര്‍ മുഹമ്മദ്, എന്‍ എം കുഞ്ഞബ്ദുല്ല, മനോജ് രാമത്ത്, കാസിം എ ഖാദര്‍, പ്രശാന്ത് പാലേരി, എന്‍ പി വിധു, എന്‍ജിനീയര്‍ മാമുക്കോയ, കുഞ്ഞബ്ദുല്ല സഖാഫി കോച്ചേരി, ബഷീര്‍ ഹാജി പെരുമുഖം സംസാരിച്ചു. 

Tags:    

Similar News