നടനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് തോമസ് വാഹനാപകടത്തിൽ മരിച്ചു

വെഞ്ഞാറമ്മൂടിന് സമീപത്ത് ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിലാണ് മരണം.

Update: 2019-11-09 04:44 GMT

തിരുവനന്തപുരം: നടനും നാടക ചലച്ചിത്ര പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായിരുന്ന ജോസ് തോമസ് (58) വാഹനാപകടത്തിൽ മരിച്ചു. കിളിമാനൂരിന് സമീപത്ത് ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിലാണ് മരണം. ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം മാധ്യമ പ്രവർത്തകനായിരുന്നു. സംസ്കാരം പിന്നീട്.

ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അൻപതിലേറെ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു. കോട്ടയം കുടമാളൂർ സ്വദേശിയായ ജോസ് തോമസ് നിരവധി നാടകങ്ങളും ടെലിവിഷൻ ഡോക്യുമെന്‍ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളും പലതവണ അദ്ദേഹത്തെ തേടിയെത്തി. 


Tags:    

Similar News