രാജ്യസഭാ സീറ്റില്‍ അവകാശവാദം ഉന്നയിക്കുമെന്ന സൂചന നല്‍കി ജോസ് കെ. മാണി.

തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ശക്തി തെളിയിച്ച് മുന്നണിയില്‍ നിര്‍ണായക സ്വാധീനം ഉണ്ടാക്കുകയെന്നതാണ് ജോസ് കെ മാണിയുടെ ആദ്യ ലക്ഷ്യം.

Update: 2020-10-15 08:30 GMT

തിരുവനന്തപുരം: രാജ്യസഭാ സീറ്റില്‍ അവകാശവാദം ഉന്നയിക്കുമെന്ന സൂചന നല്‍കി ജോസ് കെ. മാണി. ഇടതിനൊപ്പമെന്ന നിലപാട് വ്യക്തമാക്കിയ ജോസ് കെ മാണി യുഡിഎഫിനൊപ്പം നിന്ന് നേടിയ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. മുഖ്യമന്ത്രി തങ്ങളുടെ നിലപാട് സ്വാഗതം ചെയ്തതിന് പിന്നാലെയാണ് രാജ്യസഭാ സീറ്റിന് പാര്‍ട്ടി അര്‍ഹരാണന്ന വാദം ജോസ് കെ മാണി ഉയര്‍ത്തിയത്.

രാജ്യസഭാ സീറ്റില്‍ അവകാശം ഉന്നയിക്കുമെന്ന സൂചന നല്‍കി ജോസ് കെ മാണിമുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതു മുന്നണി നിലപാട് സ്വാഗതം ചെയ്ത സാഹചര്യത്തില്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ചര്‍ച്ചകള്‍ ആരംഭിക്കും. പാര്‍ട്ടിക്കുള്ളിലെ തുടര്‍ നടപടികളും അടുത്ത ദിവസം തന്നെ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ശക്തി തെളിയിച്ച് മുന്നണിയില്‍ നിര്‍ണായക സ്വാധീനം ഉണ്ടാക്കുകയെന്നതാണ് ജോസ് കെ മാണിയുടെ ആദ്യ ലക്ഷ്യം.

Tags:    

Similar News