കര്‍ഷക സമരം ദേശീയ പ്രക്ഷോഭത്തിന് വഴിമാറുമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍

Update: 2021-06-29 07:22 GMT

തിരുവനന്തപുരം: ഏഴു മാസം പിന്നിടുന്ന കര്‍ഷകസമരം രാജ്യവ്യാപക പ്രക്ഷോഭമായി മാറുമെന്നും കര്‍ഷകര്‍ മാത്രമല്ല തൊഴിലാളികളും സാധാരണ ജനങ്ങളും ഒന്നാകെ ഈ ദേശീയ പ്രക്ഷോഭത്തില്‍ അണിചേരുമെന്നും ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി കെപി തമ്പി കണ്ണാടന്‍. ദേശീയ കര്‍ഷക സമരംജനാധിപത്യ രീതിയില്‍ കൈകാര്യം ചെയ്യാത്ത കേന്ദ്ര ഗവണ്‍മെന്റിനെതിരെസമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടത്തിയ സംയുക്ത ട്രേഡ് യൂനിയന്‍ പ്രക്ഷോഭംതിരുവനന്തപുരം ഏജീസ് ഓഫിസിനു മുന്‍പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ വൈദ്യുതി ഭേദഗതിബില്‍ റദ്ദ് ചെയ്യണമെന്നും നാലു ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്നും ഉള്‍പ്പടെ പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സംയുക്ത പ്രക്ഷോഭം.

ക്ലെനസ്സ് റസാരിയോ (സി.ഐ.ടി.യു) അധ്യക്ഷത വഹിച്ചു. സോളമന്‍ വെട്ടുകാട് (എ.ഐ.ടി.യു.സി.)യു.പോക്കര്‍ (എസ്.ടി.യു) സോണിയാ ജോര്‍ജ്ജ് (സേവ) സംയുക്ത സമര സമിതി ജില്ലാ ചെയര്‍മാന്‍ വി ആര്‍ പ്രതാപന്‍ കവടിയാര്‍ ധര്‍മന്‍( കെ.ടി.യു.സി.) പ്രമോദ് (ജെ.ടി.യൂ.സി )ബിജു എ.ഐ.യു.ടി.യു.സി) സ്വീറ്റാ ദാസന്‍, വെട്ടുറോട് സലാം,മധുസൂദനന്‍ നായര്‍ ,ആര്‍.എസ്. വിമല്‍കുമാര്‍, പ്രദീപ്,ഹാജാ നസിമുദ്ദീന്‍ ,മംഗലാപുരം ഷാജി സംസാരിച്ചു.

Tags:    

Similar News