ജീവനം ജീവധനം പദ്ധതി ആരംഭിച്ചു

വിദ്യാര്‍ഥികള്‍ക്ക് മൃഗ സംരക്ഷണ- ഉത്പന്ന-സംസ്ക്കരണ- വിപണന സംരഭകരാകുവാന്‍ ഉതകുന്ന തരത്തിലുള്ളതാണ് ജീവനം ജീവധനം പദ്ധതി

Update: 2020-10-15 19:26 GMT

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജനത്തിന്‍റെ ഭാഗമായി കൊവിഡ് കാലയളവില്‍ വീട്ടിലിരുന്ന് വിദ്യാര്‍ഥികള്‍ക്ക് മൃഗ സംരക്ഷണ- ഉത്പന്ന-സംസ്ക്കരണ- വിപണന സംരഭകരാകുവാന്‍ ഉതകുന്ന തരത്തിലുള്ള ജീവനം ജീവധനം പദ്ധതി ആരംഭിച്ചു. വിച്ച്എസ്ഇ നാഷണല്‍ സര്‍വ്വീസ് സ്കീം കേരള വെറ്റിനറി സര്‍വകലാശാലയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

കൊവിഡ് കാലത്തെ ഒഴിവു സമയം പൂര്‍ണമായും ക്രിയാത്മക പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുവാന്‍ സംസ്ഥാനത്തെ മുഴുവന്‍ വിഎച്ച്എസ്ഇ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈനായി വളര്‍ത്തു മൃഗ പരിപാലന നൈപുണികള്‍ പരിശീലിപ്പിക്കുവാനും വീട്ടില്‍ ചെയ്തു നോക്കുവാന്‍ പിന്തുണ കൊടുക്കുവാനുമാണ് പദ്ധതി വിഭാവനം ചെയ്തിരുക്കുന്നത്.