ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ടുമരണം, മൂന്നുപേരുടെ നില അതീവ ഗുരുതരം

Update: 2026-04-19 17:29 GMT

ഇടുക്കി: നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് മരണം.ഒരു സ്ത്രീയും ആറുമാസം പ്രായമുള്ള ഒരു കുഞ്ഞുമാണ് മരിച്ചത്. എറണാകുളം കൂത്താട്ടുകുളം മണ്ണത്തൂര്‍ സ്വദേശിനി സാറാമ്മയാണ് മരിച്ചവരില്‍ ഒരാള്‍. നാരകക്കാനത്ത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വിവാഹ ചടങ്ങുകള്‍ക്കു ശേഷം സമീപത്തുള്ള വ്യൂ പോയിന്റില്‍പോയി തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്.

നിയന്ത്രണംവിട്ട ജീപ്പ് 200 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. 12 പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. മറ്റുള്ളവര്‍ക്കും പരിക്കുണ്ട്. നാട്ടുകാര്‍ ചേര്‍ന്ന് ആളുകളെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റവരെ പാലായിലെ ആശുപത്രിയിലേക്ക് മാറ്റി.