ഇടുക്കിയില്‍ തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

വാഗമണ്‍ കോട്ടമലയില്‍നിന്നും തോട്ടം തൊഴിലാളികളുമായി പുളിങ്കട്ടയിലേക്ക് പോയ ജീപ്പ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

Update: 2020-10-31 06:15 GMT

ഇടുക്കി: ഉപ്പുതറയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. പുളംങ്കട്ട സ്വദേശി സ്റ്റാലിന്‍ നാസറാണ് മരിച്ചത്.

വാഗമണ്‍ കോട്ടമലയില്‍നിന്നും തോട്ടം തൊഴിലാളികളുമായി പുളിങ്കട്ടയിലേക്ക് പോയ ജീപ്പ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ തൊഴിലാളികളെ ഉപ്പുതറ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News