ജാമിഅഃ നൂരിയഃ സനദ്ദാന സമ്മേളനം ഇന്ന് മുതല്‍

239 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം സനദ് സ്വീകരിക്കുന്നത്. 3000 ആമില വോളണ്ടിയര്‍മാരുടെ സമര്‍പ്പണവും സമ്മേളനവുമായി ബന്ധപ്പെട്ടു നടക്കും.

Update: 2019-01-09 04:18 GMT

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 56ാം വാര്‍ഷിക 54ാം സനദ്ദാന സമ്മേളനം ഇന്ന് മുതല്‍. ഇന്ന് വൈകീട്ടു നാലിനു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാവും. സയ്യിദ് മുഫ്തി ആലേ റസൂല്‍ ഹബീബ് ഹാശിമി (ഒഡീഷ) സമ്മേളനം ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. പി.അബ്ദുള്‍ ഹമീദ് എംഎല്‍എ, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് ഫൈസി നദ് ി, ഹക്കീം ഫൈസി ആദൃശേരി, എവി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്തി, ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, എന്‍ ഷംസുദീന്‍ എംഎല്‍എ, എം ഉമര്‍ എംഎല്‍എ പ്രസംഗിക്കും. ഫൈസാബാദ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമ്മേളനം 13നു സമാപിക്കും. 239 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം സനദ് സ്വീകരിക്കുന്നത്. 3000 ആമില വോളണ്ടിയര്‍മാരുടെ സമര്‍പ്പണവും സമ്മേളനവുമായി ബന്ധപ്പെട്ടു നടക്കും.

Tags: