ജാമിഅ മില്ലിയ്യ വിദ്യാര്‍ഥിയായ മലപ്പുറം സ്വദേശി ഡല്‍ഹിയില്‍ മരിച്ച നിലയില്‍
ന്യൂഡല്‍ഹി: മലപ്പുറം സ്വദേശിയായ ഡല്‍ഹി ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടൂര്‍ പൂങ്ങോട് ചിറ്റയില്‍ സ്വദേശി ബി കെ ഇര്‍ഫാനെ(22)യാണ് സൗത്ത്-ഈസ്റ്റ് ഡല്‍ഹിയിലെ ഓഖ്ല വിഹാറിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നാം വര്‍ഷ സോക്കോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ജാമിഅ മില്ലിയയില്‍ പ്രവേശനം നേടിയത്. പൂങ്ങോട് ചിറ്റയില്‍ ഭഗവതിക്കളത്തില്‍ മുഹമ്മദ് മുസ് ല്യാരുടെ മകനാണ്. പോലിസ് അന്വേഷണം തുടങ്ങി.