ജയില്‍ ഭക്ഷണം ഊബര്‍ ഈറ്റ്‌സ് വഴി ഓണ്‍ലൈനിലേക്ക്
ബിരിയാണി, കപ്പ, മുളക് ചമ്മന്തി, ബീഫ് റോസ്റ്റ്, ചപ്പാത്തി, ചിക്കന്‍ ഫ്രൈ, പൊറോട്ട, വിവിധ ഇനം ഭക്ഷണങ്ങളും കോംബോകളും ഫ്രഷ് ജ്യൂസും വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും.
തിരുവനന്തപുരം: കേരളത്തിലെ ജയില്‍ ഭക്ഷണം ഇനി ഓൺലൈന്‍ വഴിയും ലഭ്യം. തിരുവനന്തപുരത്താണ് ആദ്യപരീക്ഷണം. തുടര്‍ന്ന് എറണാകുളം ഉള്‍പ്പെടെ ഊബര്‍ ഈറ്റ്‌സ് ആപ് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മറ്റു ജയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന നഗരങ്ങളിലും ജയില്‍ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനാവും.
ഇന്നുമുതലാണ് തിരുവനന്തപുരത്ത് ഊബര്‍ ഈറ്റ്സ് ആപ്പില്‍ പ്രിസണ്‍ റസ്റ്റോറന്റ് ലൈവാകുക. ബട്ടണില്‍ ഒരു ടാപ്പ് ചെയ്യുന്നതിലൂടെ ജയില്‍ ഭക്ഷണങ്ങളുടേയും കോംബോകളുടേയും വിപുലമായ ശ്രേണി ലഭ്യമാകും.
ബിരിയാണി, കപ്പ, മുളക് ചമ്മന്തി, ബീഫ് റോസ്റ്റ്, ചപ്പാത്തി, ചിക്കന്‍ ഫ്രൈ, പൊറോട്ട, വിവിധ ഇനം ഭക്ഷണങ്ങളും കോംബോകളും ഫ്രഷ് ജ്യൂസും വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന് സൗത്ത് ഏഷ്യ, ഇന്ത്യ ഊബര്‍ ഈറ്റ്‌സ് തലവന്‍ ഭാവിക് റാത്തോഡ് പറഞ്ഞു.
ജയില്‍ ഭക്ഷണത്തിന് ജനപ്രീതി ഏറി വരികയാണെന്നും ആവശ്യക്കാര്‍ക്ക് ഉടനടി ഭക്ഷണമെത്തിക്കാന്‍ ഊബര്‍ ഈറ്റ്‌സ് പോലുള്ള പ്ലാറ്റ്‌ഫോം ആവശ്യമാണെന്നും ജയില്‍ ഐജി ഋഷിരാജ് സിങ് പറഞ്ഞു.