ആരാധനാ സ്വാതന്ത്ര്യത്തിനായി നിയമ നിര്‍മ്മാണം നടത്തണമെന്ന്; യാക്കോബായ സഭയുടെ റിലേ ഉപവാസ സത്യാഗ്രഹം

ഇന്നലെ മുതലാണ് യാക്കോബായ സഭ ഉപവാസ സത്യാഗ്രഹ സമരം ആരംഭിച്ചത്.രാവിലെ 8 മുതല്‍ വൈകിട്ട് 5 മണി വരെ സഭാ വര്‍ക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് ഉപവാസം നടക്കുക. സെപ്തംബര്‍ 9, 10, 11 തീയതികളില്‍ ഭദ്രാസന തലങ്ങളില്‍ വൈദീകരുടെയും, ഭദ്രാസന കൗണ്‍സിലിന്റെയും, ഭക്തസംഘടനകളുടെയും നേതൃത്വത്തിലും റിലേ ഉപവാസ സത്യഗ്രഹങ്ങള്‍ നടത്തപ്പെടും. സെപ്തംബര്‍ 13 മുതല്‍ സഭയിലെ എല്ലാ പള്ളികളിലും ഒരാഴ്ചത്തെ റിലേ സത്യാഗ്രഹം നടത്തപ്പെടും

Update: 2020-09-04 09:13 GMT

കൊച്ചി:യാക്കോബായ സുറിയാനി സഭയക്ക് നീതി നിഷേധിക്കുന്നുവെന്നും ആരാധനാ സ്വാതന്ത്ര്യ സംരക്ഷണത്തിനായി നിയമ നിര്‍മ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് സഭാ സമിതികളുടെ ആഭിമുഖ്യത്തില്‍ പുത്തന്‍കുരിശ് ടൗണില്‍ റിലേ ഉപവാസ സത്യാഗ്രഹ സമരം രണ്ടാം ദിവസവും തുടര്‍ന്നു.ഇന്നലെ മുതലാണ് യാക്കോബായ സഭ ഉപവാസ സത്യാഗ്രഹ സമരം ആരംഭിച്ചത്.രാവിലെ 8 മുതല്‍ വൈകിട്ട് 5 മണി വരെ സഭാ വര്‍ക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് ഉപവാസം നടക്കുക. സെപ്തംബര്‍ 9, 10, 11 തീയതികളില്‍ ഭദ്രാസന തലങ്ങളില്‍ വൈദീകരുടെയും, ഭദ്രാസന കൗണ്‍സിലിന്റെയും, ഭക്തസംഘടനകളുടെയും നേതൃത്വത്തിലും റിലേ ഉപവാസ സത്യഗ്രഹങ്ങള്‍ നടത്തപ്പെടും. സെപ്തംബര്‍ 13 മുതല്‍ സഭയിലെ എല്ലാ പള്ളികളിലും ഒരാഴ്ചത്തെ റിലേ സത്യാഗ്രഹം നടത്തപ്പെടും.

ഇതു സംബന്ധിച്ച് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ഇടവക പള്ളികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് സഭാ നേതൃത്വം അറിയിച്ചു.അതിനിടയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള തര്‍ക്ക പരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് യാക്കോബായ സഭയക്കുവേണ്ടി ഡോ.തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു.സര്‍ക്കാരിന്റെ സമീപനം ശുഭപ്രതീക്ഷയോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.നേരത്തെ തര്‍ക്ക പരിഹാരത്തിനായി സര്‍ക്കാര്‍ അഞ്ചു മന്ത്രിമാരടങ്ങുന്ന സമിതിക്ക് രൂപം നല്‍കിയികുന്നു. മൂന്നു പ്രാവശ്യം ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ വിളിച്ചപ്പോള്‍ യാക്കോബായ സഭ പങ്കെടുത്തുവെങ്കിലും മറുവിഭാഗത്തിന്റെ നിസഹകരണം മൂലം ഫലവത്തായിരുന്നില്ല. പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ വീണ്ടും ഈ മാസം 10 ന് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്.രാവിലെ 10 ന് തിരുവനന്തപുരത്താണ് ചര്‍ച്ച.മുന്‍ കാലങ്ങളിലേതു പോലെ സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ യാക്കോബായ സഭ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News