സ്പ്രിംഗ്ളറിൻ്റെ സേവനം തിരഞ്ഞെടുത്തത് സ്വന്തം വിവേചനാധികാരം ഉപയോഗിച്ച്: ഐടി സെക്രട്ടറി

തന്റെ തീരുമാനങ്ങളിൽ തെറ്റുണ്ടെങ്കിൽ വിമർശനങ്ങൾ കൂടി കണക്കിലെടുത്ത് ഇക്കാര്യം പുനപരിശോധിക്കും.

Update: 2020-04-18 08:00 GMT

തിരുവനന്തപുരം: സ്പ്രിംഗ്ളർ വിവാദത്തിൽ വിശദീകരണവുമായി ഐടി സെക്രട്ടറി എം ശിവശങ്കർ. കൊവിഡ് വിവരശേഖരണത്തിന് സ്പ്രിംഗ്ളറിൻ്റെ സേവനം തിരഞ്ഞെടുക്കാൻ തീരുമാനിച്ചത് സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. 

കരാർ രേഖകളിൽ കൃത്രിമത്വം വന്നുവെന്ന ആരോപണങ്ങൾ അദ്ദേഹം തള്ളി. തന്റെ തീരുമാനങ്ങളിൽ തെറ്റുണ്ടെങ്കിൽ വിമർശനങ്ങൾ കൂടി കണക്കിലെടുത്ത് ഇക്കാര്യം പുനപരിശോധിക്കും. സേവനം സൗജന്യമാണെന്ന് ഉറപ്പു വരുത്തിയിരുന്നു. സുരക്ഷാ പ്രശ്നമില്ലെന്ന് വ്യക്തമായിരുന്നു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമ വകുപ്പിന്റെ ഉപദേശം തേടണമെന്ന് തോന്നിയില്ല. വിവരങ്ങൾ ശേഖരിക്കാൻ ഒരു ടെക്നോളജിക്കൽ പ്ലാറ്റ്ഫോം വേണമെന്ന് തീരുമാനിച്ചിരുന്നു. ആ പ്ലാറ്റ്ഫോം ഏതാണെന്ന് തിരഞ്ഞെടുത്തതും ഒപ്പിട്ടതും തന്റെ ഉത്തരവാദിത്തമാണ്. അതൊരു പർച്ചേസ് തീരുമാനമാണ്. അതിൽ മറ്റാരും കൈ കടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Tags: