ചാരക്കേസ്: ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും ചോദ്യം ചെയ്യണമെന്ന് പിസി ചാക്കോ

Update: 2021-04-16 08:56 GMT

തിരുവനന്തപുരം: ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കേണ്ടത് എകെ ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും ചോദ്യം ചെയ്തുകൊണ്ടാകണമെന്ന് എന്‍സിപി നേതാവ് പിസി ചാക്കോ. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലത്തിലായിരുന്ന പിസി ചാക്കോയുടെ പ്രതികരണം. ചാരക്കേസ് കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയുടെ അനന്തര ഫലമാണ്. നമ്പിനാരായണന്‍ ആയിരുന്നില്ല, കെ കരുണാകരനെ പുറത്താക്കാനാണ് ഗൂഢാലോചന നടത്തിയതെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.