ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് വിനോദ നികുതി ഈടാക്കാനുള്ള കൊച്ചി കോര്‍പറേഷന്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

കലൂര്‍ ജവഹര്‍ലാല്‍ നെഹ് റു സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മല്‍സരം നടത്തുന്നതിനാല്‍ വിനോദ നികുതി അടക്കണമെന്ന് ചൂണ്ടിക്കാട്ടി കൊച്ചി കോര്‍പറേഷന്‍ നല്‍കിയ രണ്ട് നോട്ടീസുകളിന്‍മേലുള്ള നടപടികളാണ് കോടതി സ്റ്റേ ചെയ്തത്. കൊച്ചി കോര്‍പറേഷന്‍ നടപടി ചോദ്യം ചെയ്ത് ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വെറിന്‍ ഡിസില്‍വയാണ് ഹരജി നല്‍കിയത്

Update: 2020-01-21 15:15 GMT

കൊച്ചി:ഐഎസ്എല്‍ മല്‍സരം നടത്തിപ്പുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് വിനോദ നികുതി ഈടാക്കാനുള്ള കൊച്ചി കോര്‍പറേഷന്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കലൂര്‍ ജവഹര്‍ലാല്‍ നെഹ് റു സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മല്‍സരം നടത്തുന്നതിനാല്‍ വിനോദ നികുതി അടക്കണമെന്ന് ചൂണ്ടിക്കാട്ടി കൊച്ചി കോര്‍പറേഷന്‍ നല്‍കിയ രണ്ട് നോട്ടീസുകളിന്‍മേലുള്ള നടപടികളാണ് കോടതി സ്റ്റേ ചെയ്തത്.

കൊച്ചി കോര്‍പറേഷന്‍ നടപടി ചോദ്യം ചെയ്ത് ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വെറിന്‍ ഡിസില്‍വയാണ് ഹരജി നല്‍കിയത്.സര്‍ക്കാറിന് അടക്കേണ്ട ജിഎസ്ടി കൃത്യമായി അടക്കുന്നുണ്ടെന്നിരിക്കെ വിനോദ നികുതി ആവശ്യപ്പെടുന്ന കോര്‍പറേഷന്‍ നടപടി നിയമവിരുദ്ധവും സേച്ഛാപരവുമാണ്. ഒരേ ഇനത്തിന് രണ്ട് നികുതി ഭരണഘടനാ വിരുദ്ധമായതിനാല്‍ കോര്‍പറേഷന്‍ നടപടി റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

Tags:    

Similar News