രോഹിത് വെമുലയുടെ ജീവിതവും സന്ദേശവും അനശ്വരമായി നിലനില്‍ക്കും: ഐഎസ്എഫ്

രാജ്യത്തെ വിദ്യാര്‍ഥികളെ ക്രൂരമായ നിലയില്‍ കരിനിയമങ്ങള്‍ ചാര്‍ത്തി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഐക്യത്തോടെ പ്രതിരോധം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് സംസ്ഥാന നേതൃയോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

Update: 2021-01-17 16:05 GMT

കൊച്ചി: ഐഎസ്എഫിന്റെ ആഭിമുഖ്യത്തില്‍ രോഹിത് വെമുല അനുസ്മരണവും സംസ്ഥാന നേതൃയോഗവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീന്‍ അയ്യൂബി ഉദ്ഘാടനം ചെയ്തു. ഫാഷിസ്റ്റ് അജണ്ടയുടെ ഫലമായി രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ഥിയും ദലിത് നേതാവുമായ രോഹിത് വെമുലയുടെ ജീവിതവും സന്ദേശവും ഫാഷിസ്റ്റ് വിരുദ്ധ മതേതര വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെ അനശ്വരമായി നിലനില്‍ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

തീവ്രവലതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെയും അനുകൂലികളുടെയും ക്രൂരപീഡനങ്ങളെത്തുടര്‍ന്ന് അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് രോഹിത് വെമുല രക്തസാക്ഷിയായത്. രാജ്യത്തെ വിദ്യാര്‍ഥികളെ ക്രൂരമായ നിലയില്‍ കരിനിയമങ്ങള്‍ ചാര്‍ത്തി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഐക്യത്തോടെ പ്രതിരോധം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് സംസ്ഥാന നേതൃയോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അസ്‌ലം സബാഹി അധ്യക്ഷത വഹിച്ചു, സുഹൈല്‍ മുഹമ്മദ്, സിയാദ് ഐക്കരപടി, ആഷിഫ് അലി മണ്ണാര്‍ക്കാട് തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.

Tags: