സംസ്ഥാനത്ത് പോലിസ് തലപ്പത്ത് അഴിച്ചുപണി

തൃശൂർ സിറ്റി പോലിസ് കമ്മീഷണർ യതീഷ് ചന്ദ്രയെ കണ്ണൂർ എസ്‍പിയായി നിയമിച്ചു. ആർ ആദിത്യയാണ് പുതിയ തൃശൂർ കമ്മീഷണർ.

Update: 2020-01-03 16:15 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ഡിഐജി അനൂപ് ജോണ്‍ കുരുവിളയെ ആന്റി ടെററിസ്റ്റ് വിഭാഗം മേധാവിയായി  നിയമിച്ചു. ഡിഐജി നീരജ് കുമാർ ഗുപ്‌തയെ പോലിസ് അക്കാദമിയിൽ നിയമിച്ചു.

ജില്ലാ പോലിസ് മേധാവിമാരെയും മാറ്റി. തൃശൂർ സിറ്റി പോലിസ് കമ്മീഷണർ യതീഷ് ചന്ദ്രയെ കണ്ണൂർ എസ്‍പിയായി നിയമിച്ചു. ആർ ആദിത്യയാണ് പുതിയ തൃശൂർ കമ്മീഷണർ. കണ്ണൂർ എസ്‍പിയായ പ്രതീഷ് കുമാറിനെ പോലിസ് ആസ്ഥാനത്തേക്ക് നിയമിച്ചു. ടി നാരായണനെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറാക്കി.

പി കെ മധുവാണ് പുതിയ ഇടുക്കി എസ്‍പി. ആർ കറുപ്പസ്വാമി തിരുവനന്തപുരം സിറ്റി ഡിസിപിയാകും. സക്കറിയ ജോർജ് വിമണ്‍സ് സെൽ എസ്‍പിയാകും. ആർ സുകേശനാണ് പുതിയ സ്പെഷ്യൽ ബ്രാഞ്ച് എസ്‍പി. വി എം മുഹമ്മദ് റഫീക്കിനെ കണ്‍സ്യൂമ‌ർ ഫെഡ് എംഡിയായും നിയമിച്ചു.


Tags:    

Similar News