ഐപിഎല്‍; സഞ്ജു സാംസണെ സ്വന്തമാക്കാന്‍ കൂടുതല്‍ ടീമുകള്‍ രംഗത്ത്

Update: 2025-07-02 06:18 GMT

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ താരത്തിനായി കൂടുതല്‍ ടീമുകള്‍ രംഗത്തെന്ന റിപോര്‍ട്ട്. താരങ്ങളെ ട്രേഡിങ്ങിലൂടെ സ്വന്തമാക്കുന്നതിനുള്ള വിന്‍ഡോ നിലവില്‍ ഓപ്പണാണ്. ചെന്നൈ സൂപ്പര്‍ കിങ്സിനു പുറമേ മറ്റു ചില ഐപിഎല്‍ ടീമുകളും സഞ്ജുവിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്നും ക്രിക്ബസ് റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഏതൊക്കെ ടീമുകളാണ് രംഗത്തുള്ളത് എന്ന് പേരെടുത്തു പരാമര്‍ശിക്കുന്നുമില്ല.

സഞ്ജുവിനെ ടീമിലെത്തിക്കുന്നതിലുള്ള താല്‍പര്യമുണ്ടെന്ന് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ തന്നെ പ്രതിനിധിയെ ഉദ്ധരിച്ച് റിപോര്‍ട്ട് പറയുന്നു. സഞ്ജുവിനെ ടീമിലെത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക തലത്തില്‍ നീക്കങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്നാണ് ചെന്നൈയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപോര്‍ട്ട് പറയുന്നു.

'തീര്‍ച്ചയായും സഞ്ജുവിനെ ടീമിലെത്തിക്കാന്‍ താല്‍പര്യമുണ്ട്. വിക്കറ്റ് കീപ്പറും ഓപ്പണറും എന്നതിലുപരി അദ്ദേഹം ഇന്ത്യന്‍ താരം കൂടിയാണ്. സഞ്ജുവിനെ കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടെങ്കില്‍ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ ശ്രമിക്കും-സിഎസ്‌കെ പ്രതിനിധിയെ ഉദ്ധരിച്ച് റിപോര്‍ട്ടില്‍ പറയുന്നു.



Tags: