നിക്ഷേപ തട്ടിപ്പ്; പണമിടപാട് സ്ഥാപന ഉടമ കണ്ണൂരില്‍ അറസ്റ്റില്‍

Update: 2024-01-06 14:15 GMT

കണ്ണൂര്‍: ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റില്‍. റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ഉടമ ആലങ്കോട് തേര്‍ത്തല്ലി സ്വദേശി രാഹുല്‍ ചക്രപാണിയാണ് അറസ്റ്റിലായത്.കണ്ണൂര്‍ ടൗണ്‍ പോലിസാണ് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂര്‍ സ്വദേശികളായ നിധിന്‍, മോഹന്‍ എന്നിവരുടെ പരാതിയിലാണ് കേസ്. നിധിന്‍ കമ്പനിയില്‍ മൂന്നു ലക്ഷം രൂപയും മോഹന്‍ 10 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നു. അനില്‍ ചക്രപാണി എന്നയാളാണ് കമ്പനിയുടെ ചെയര്‍മാന്‍. ഇയാളുടെ സഹോദരനാണ് രാഹുല്‍ ചക്രപാണി. ഇയാള്‍ കണ്ണൂരിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയാണ്. സ്ഥാപനത്തിനെതിരേ നിരവധി പരാതികള്‍ ലഭിച്ചിരുന്നു.നിരവധി സാധരണക്കാരാണ് തട്ടിപ്പിനിരയായത്. സ്ഥാനപനത്തിന് സംസ്ഥാനത്ത് 83 ശാഖകളുണ്ട്. അതിനിടെ ഇയാള്‍ക്ക് ജാമ്യം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.






Tags: