അന്തർസംസ്ഥാന ബസ് സർവീസുകൾക്ക് നാളെ മുതൽ നിരോധനം
കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി 1897 ലെ പകർച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള മുഴുവൻ അന്തർ സംസ്ഥാന ബസ് സർവീസുകൾക്കും നാളെ മുതൽ സർക്കാർ നിരോധനം ഏർപ്പെടുത്തി. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം.
കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി 1897 ലെ പകർച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ജില്ലാ മജിസ്‌ട്രേറ്റായ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ രണ്ടുപ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നൽകിയിട്ടുണ്ട്.
കാസർകോട് ജില്ലയിൽ അടിയന്തര സാഹചര്യം പരിഗണിച്ച് സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ജില്ല കലക്ടർക്ക് നൽകിയിട്ടുണ്ട്.
വിദേശ രാജ്യത്ത് നിന്ന് എത്തിയവർക്കോ അവരോട് സമ്പർക്കം പുലർത്തുകയോ ചെയ്തവർക്കോ പനി ചുമ തുമ്മൽ തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ കളക്ടറേറ്റ് കൺട്രോൾ റൂം നമ്പരായ 1077 ലേക്ക് വിളിക്കുക. ആവശ്യമായ നിർദ്ദേശങ്ങൾ ഇവിടെ നിന്നും ലഭിക്കുന്നതാണ്. ആംബുലൻസ് സൗകര്യവും നൽകുന്നതാണ്.
വിദേശത്ത് നിന്നെത്തിയവരോ അവരുമായി സമ്പർക്കമുള്ളവരുമോ പൊതു സ്ഥലങ്ങളിൽ എത്തിയാൽ 91886 10100 എന്ന വാട്ട്സ് ആപ്പ് വിളിക്കുകയോ ഫോട്ടോ അയയ്ക്കുയോ ചെയ്യുക.
