അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍

Update: 2021-07-07 07:54 GMT

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. കഴിഞ്ഞ തവണ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നാല് മേഖലകളായിട്ടാണ് നടത്തിയത്. എന്നാല്‍, ഈ വര്‍ഷം പതിവുപോലെ തിരുവനന്തപുരത്ത് തന്നെ മേള നടത്തണമെന്നാണ് സര്‍ക്കാരിന്റെ താത്പര്യമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് വ്യാപന സാഹചര്യമുണ്ടായാല്‍ കഴിഞ്ഞ തവണത്തേതുപോലെ മേഖലകളായി തിരിച്ച് ചലച്ചിത്രമേള നടത്തുന്നതും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. മലയാളത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഒടിടി പ്ലാറ്റ്‌ഫോം കൊണ്ടുവരുന്നത് പരിഗണനയിലുണ്ട്. കൊവിഡ് കാലത്ത് സാധാരണസാഹചര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒടിടി സംവിധാനം കൊണ്ടുവരാന്‍ തീരുമാനിച്ചത്.

സിനിമകള്‍ തിയറ്ററുകളില്‍തന്നെ വരണമെന്നാണ് സര്‍ക്കാരിന്റെ താല്‍പര്യം. താത്കാലികമായ ആശ്വാസം കലാകാരന്‍മാര്‍ക്ക് നല്‍കുക എന്നത് മാത്രമാണ് ഒടിടി പ്ലാറ്റ്‌ഫോം കൊണ്ടുവരുന്നതിലൂടെ ഉദ്ദേശിക്കുന്നത്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഹേമാ കമ്മീഷന്‍ ശുപാര്‍ശകള്‍ പരിഗണിക്കുമെന്നും പ്രത്യേക പാക്കേജ് ആലോചിക്കുന്നുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.

Tags:    

Similar News