സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച തുടങ്ങി

Update: 2021-05-06 11:57 GMT

തിരുവനന്തപുരം: സിപിഐ-സിപിഎം ഉഭയകക്ഷി ചര്‍ച്ച എകെജി സെന്ററില്‍ ആരംഭിച്ചു. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയാണ് ആരംഭിച്ചിട്ടുള്ളത്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ സംബന്ധിക്കുന്നത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മന്ത്രിസഭ രൂപീകരണം വേഗത്തിലാക്കാനാണ് ഇടതുമുന്നണി ആലോചന.

Tags: