അന്തര്‍സംസ്ഥാന ബസ് സമരം സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി
മാധ്യമങ്ങളിലൂടെയാണ് സമരത്തെക്കുറിച്ച് അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
കൊച്ചി: തിങ്കളാഴ്ച മുതല്‍ നടക്കുന്ന അന്തര്‍സംസ്ഥാന ബസ് സമരത്തെക്കുറിച്ച് സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. നോട്ടീസ് നല്‍കാതെയാണ് സമരം. മാധ്യമങ്ങളിലൂടെയാണ് സമരത്തെക്കുറിച്ച് അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. അതേസമയം, കല്ലട ബസ്സില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.