ചില്ലുവാതില്‍ വീണ് വീട്ടമ്മ മരിച്ച സംഭവം: സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി എറണാകുളം ജില്ലാ ഭരണകൂടം

വ്യാപാര, വാണിജ്യ, ധനകാര്യ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ചില്ലു ഭിത്തികളുടെ ഗുണനിലവാരം ഉടമകള്‍ ഉറപ്പു വരുത്തണമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് നിര്‍ദ്ദേശിച്ചു. പൊതുജനങ്ങള്‍ക്ക് ഭിത്തിയുടെ സാമീപ്യം മനസിലാക്കുന്ന തരത്തില്‍ മാത്രമേ ഇവ സ്ഥാപിക്കാവൂ. സ്റ്റിക്കറോ അടയാളങ്ങളോ പതിപ്പിച്ച് ചില്ലു ഭിത്തികള്‍ തിരിച്ചറിയിക്കണം. ഒരിക്കലും സുതാര്യത മൂലം ഗ്ലാസ്സ് ഭിത്തികള്‍ തിരിച്ചറിയപ്പെടാതെ പോകരുത്

Update: 2020-06-18 08:48 GMT

കൊച്ചി: പെരുമ്പാവൂരില്‍ ബാങ്കിലെത്തിയ വീട്ടമ്മ ചില്ലുവാതില്‍ പൊട്ടി വയറില്‍ തറച്ചുകയറി മരിച്ച സംഭവത്തിനു പിന്നാലെ സ്ഥാപനങ്ങളില്‍ ചില്ലുഭിത്തികള്‍ സ്ഥാപിക്കുന്നതില്‍ മാര്‍ഗ നിര്‍ദേശവുമായി ജില്ലാ ഭരണകൂടം.വ്യാപാര, വാണിജ്യ, ധനകാര്യ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ചില്ലു ഭിത്തികളുടെ ഗുണനിലവാരം ഉടമകള്‍ ഉറപ്പു വരുത്തണമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് നിര്‍ദ്ദേശിച്ചു. പൊതുജനങ്ങള്‍ക്ക് ഭിത്തിയുടെ സാമീപ്യം മനസിലാക്കുന്ന തരത്തില്‍ മാത്രമേ ഇവ സ്ഥാപിക്കാവൂ.

സ്റ്റിക്കറോ അടയാളങ്ങളോ പതിപ്പിച്ച് ചില്ലു ഭിത്തികള്‍ തിരിച്ചറിയിക്കണം. ഒരിക്കലും സുതാര്യത മൂലം ഗ്ലാസ്സ് ഭിത്തികള്‍ തിരിച്ചറിയപ്പെടാതെ പോകരുത്. അനീല്‍ഡ് ഗ്ലാസുകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല. പകരം ടെംപേര്‍ഡ് അല്ലെങ്കില്‍ ഫെന്‍ഡ് ഗ്ലാസ് മാത്രമേ ഉപയോഗിക്കാവൂ. വാതില്‍ തുറക്കേണ്ട ദിശ കൃത്യമായും മലയാളം ,ഇംഗ്ലീഷ് ഭാഷകളില്‍ രേഖപ്പെടുത്തണം. ജില്ലയിലെ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഇത് പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. 45 ദിവസത്തിനുള്ളില്‍ സുരക്ഷിതമായ ഗ്ലാസുകള്‍ സ്ഥാപിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. 

Tags:    

Similar News