കിടപ്പുരോഗികള്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ എത്തിച്ചുനൽകാൻ 112 ൽ ബന്ധപ്പെടാം
സാധാരണ തരത്തിലുള്ള മരുന്നുകള്‍ എത്തിക്കാനായി ഈ സേവനം ലഭിക്കില്ല.
തിരുവനന്തപുരം: വീടുകളില്‍ തന്നെ കിടപ്പിലായ രോഗികള്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ ആവശ്യമുള്ള പക്ഷം എത്തിച്ചു നൽകാനായി 112 എന്ന പോലിസ് കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടാമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സാധാരണ തരത്തിലുള്ള മരുന്നുകള്‍ എത്തിക്കാനായി ഈ സേവനം ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.